കോട്ടയം : ആർഷവിദ്യാ സമാജം തിരുനക്കര സ്വാമിയാർ മഠത്തിൽ നടത്തിയ ആധ്യാത്മിക പഠന ശിബിരം ചിന്മയാമിഷൻ മണർകാട് മഠാധിപതി സ്വാമി സച്ചിദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ആർഷ വിദ്യാസമാജം അധ്യക്ഷൻ ആചാര്യ കെ.ആർ.മനോജ് പഠനശിബിരം നയിച്ചു. സ്വാമിനി ലളിതാനന്ദ സരസ്വതി, കെ.പി.പ്രകാശ്, ഡോ. അനഘ ജയഗോപാൽ, സ്നേഹ പ്രഭാകരൻ, ഐശ്വര്യ ലക്ഷ്മി, സബ്ന, സ്നേഹ പ്രശാന്ത്, രുദ്ര തുടങ്ങിയവർ പ്രസംഗിച്ചു. സ്വാമി സച്ചിദാനന്ദ സരസ്വതി, അഡ്വ. കെ.പി.പ്രകാശ്, തങ്കച്ചൻ, ഓമനകുമാരി, ഗോപാലകൃഷ്ണൻ, ഡോ. സന്തോഷ് കുമാർ, അരുൺ രാജ്, സന്തോഷ്, അനിൽ കുമാർ തുടങ്ങിയവരെ ആദരിച്ചു.
അമൃത ജയാഗോപാൽ നൃത്താർച്ചന നടത്തി. ആചാര്യ കെ.ആർ.മനോജ് നയിക്കുന്ന കേരളയാത്രയ്ക്ക് തിരുനക്കര ക്ഷേത്രാങ്കണത്തിൽ സ്വീകരണം നൽകി. കർഷക മോർച്ച അഖിലേന്ത്യാ പ്രസിഡന്റ് പാലാ ജയസൂര്യൻ, സ്വാമിയാർ മഠം പ്രസിഡന്റ് സി.പി.മധുസൂദനൻ, തിരുനക്കര ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ്, നഗരസഭ കൗൺസിലർമാരായ കെ.ശങ്കരൻ, എസ്.ജയ, ആർ.എസ്.എസ്. സേവാപ്രമുഖ് ഡി.ശശികുമാർ, വിശ്വകർമ സർവീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം രാജേഷ്, ഡോ. എസ്.വി.പ്രദീപ്, ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..