ഓഡിറ്റ്‌ പരാമർശത്തിലെ പദ്ധതികൾ യു.ഡി.എഫ്‌. ഭരണകാലത്തേത്‌-ജില്ലാപഞ്ചായത്ത്‌ നേതൃത്വം


കോട്ടയം : യു.ഡി.എഫ്. ഭരണസമിതി ജില്ലാപഞ്ചായത്ത് ഭരിച്ചിരുന്ന സമയത്തെ പദ്ധതികളാണ് ഓഡിറ്റ് പരാമർശത്തിൽ വന്നിരിക്കുന്ന മുഴുവനുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, വൈസ് പ്രസിഡന്റ് ടി.എസ്.ശരത് എന്നിവർ പറഞ്ഞു. എൽ.ഡി.എഫ്. ഭരണസമിതി അധികാരമേറ്റത് 2020 ഡിസംബർ 30-നാണ്. ഈ കാലയളവിലെ ഓഡിറ്റ് റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട കാലത്തെ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റ് 19-നാണ് ഓഡിറ്റ് എക്‌സിക്യൂട്ടീവ് നടത്തി ഭരണസമിതിയെ ബോധ്യപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചത്. എൽ.ഡി.എഫിന്റെ പ്രവർത്തനത്തിനു മങ്ങലേൽപ്പിക്കാനുള്ള യു.ഡി.എഫിന്റെ ബോധപൂർവമായ കരുനീക്കമാണിതെന്നും ഇരുവരും പത്രസമ്മേളനത്തിൽ പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം മഞ്ജു സുജിത്ത്, പി.എം.മാത്യു, കെ.വി.ബിന്ദു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..