• വൈക്കത്ത് നടത്തിവരുന്ന വനിതാ സ്വയംപ്രതിരോധ പരിശീലന ക്യാമ്പിൽനിന്ന്
വൈക്കം : വൈക്കം ജനമൈത്രി പോലീസും ജനമൈത്രി സമിതിയും ചേർന്ന് സ്ത്രീസുരക്ഷയ്ക്കായി നടത്തുന്ന സ്വയംപ്രതിരോധ പരിശീലനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.
നഗരസഭയിൽ തുടക്കംകുറിച്ച പദ്ധതി വൈക്കം പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള പഞ്ചായത്തുകളിലേക്കുമാണ് വ്യാപിപ്പിച്ചിരിക്കുന്നത്.
മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിൽ ആദ്യഘട്ട പരിശീലനം പൂർത്തീകരിച്ച് തുടർപരിശീലനം നടന്നുവരുന്നു. ടി.വി.പുരം, ചെമ്പ്, തലയാഴം, വെച്ചൂർ പഞ്ചായത്തുകളിൽ പരിശീലനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. കേരള പോലീസിലെ സെൽഫ് ഡിഫൻസ് പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്.
ഒന്നാംഘട്ടമായി വൈക്കം പോലീസ് സ്റ്റേഷന്റെ പരിധിയിലെ ആറ് പഞ്ചായത്തുകളിലെയും വൈക്കം മുനിസിപ്പാലിറ്റിയിലെയും 120-ഓളം വാർഡുകളിൽനിന്ന് ആയിരത്തി ഇരുന്നൂറോളം വനിതകൾക്കു സ്വയം പ്രതിരോധത്തിനുള്ള പരിശീലനമാണ് നടക്കുന്നത്. ഓരോ വാർഡിൽനിന്നും തിരഞ്ഞെടുക്കുന്ന ടീം ലീഡർമാർക്ക് പ്രത്യേക പരിശീലനം നൽകി വാർഡുതലത്തിലെ തുടർപരിശീലനത്തിന്റെ ചുമതല നൽകും. തുടർന്ന്, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി പ്രദേശത്തെ സന്നദ്ധരായിട്ടുള്ള മുഴുവൻ വനിതകൾക്കും പരിശീലനം നൽകാൻകഴിയുന്ന വിധത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയശേഷം സ്ത്രീസുരക്ഷാ സന്ദേശ റാലി നടത്തുമെന്ന് വൈക്കം എസ്.എച്ച്.ഒ. കെ.ജി.കൃഷ്ണൻ പോറ്റി, സി.ആർ.ഒ. ബി.സിജി, ജനമൈത്രി സമിതി കോ-ഓർഡിനേറ്റർ പി.എം.സന്തോഷ് കുമാർ, സെൽഫ് ഡിഫൻസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.സോമൻ പിള്ള എന്നിവർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..