അനുമോദന സമ്മേളനം


കുലശേഖരമംഗലം ഉത്തരവാദിത്വ ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂട്ടുമ്മേൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം വിപ്ലവഗായിക പി.കെ. മേദിനി ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ് : മറവൻതുരുത്ത് സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ആർട്ട് സ്ട്രീറ്റിൽ താലൂക്കിലെ വിവിധ സ്‌കൂളിലെ കുട്ടികൾ നടത്തിയ ചുവർചിത്രരചന മത്സരത്തിൽ വിജയിച്ചവരെയും പങ്കെടുത്തവരെയും അനുമോദിച്ചു.

ഇതോടൊപ്പം വാട്ടർ സ്ട്രീറ്റിന് ഗ്ലോബൽ അവാർഡ് നേടിയ മറവൻതുരുത്ത് പഞ്ചായത്ത് ഭരണസമിതിയെയും നേതൃത്വം നൽകിയ ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാറിനെയും ആദരിച്ചു.

കുലശേഖരമംഗലം ഉത്തരവാദിത്വ ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനം വിപ്ലവഗായിക പി.കെ. മേദിനി ഉദ്ഘാടനം ചെയ്തു. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. പുഷ്പമണിയും, കുട്ടികൾക്കുള്ള സമ്മാനവിതരണം കെ.രൂപേഷ് കുമാറും നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുഷമ സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സീമ ബിനു, ബിന്ദു പ്രദീപ്, ബി.ഷിജു, വാർഡ് മെമ്പർ പോൾ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..