• ഇടവട്ടം ഗവ.എൽ.പി.സ്കൂൾ
തലയോലപ്പറമ്പ് : ആയിരങ്ങൾക്ക് അറിവ് പകർന്നു നൽകിയ ഇടവട്ടം ഗവ.എൽ.പി.സ്കൂൾ നൂറിന്റെ നിറവിലേക്ക്.
ശതാബ്ദി ആഘോഷങ്ങളുടെ ആലോചനായോഗം 11-ന് ഉച്ചകഴിഞ്ഞ് 3.30-ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരും.
1923-ലാണ് സ്‌കൂൾ സ്ഥാപിതമായത്.
തെക്കുംഭാഗം നായർ പരസ്പര സഹായ സംഘത്തിന് വെട്ടിക്കൽ കുട്ടപ്പൻനായർ ദാനമായി നൽകിയ എട്ട് സെന്റ് സ്ഥലത്താണ് സ്‌കൂൾ നിർമിച്ചത്. കുട്ടപ്പൻ നായരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.1948-ൽ സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലത്ത് സ്‌കൂൾ, നായർ പരസ്പര സഹായ സംഘം ഒരു ബ്രീട്ടീഷ് രൂപയ്ക്കു സർക്കാരിന് കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..