മോഷണം നടന്ന കൃഷിയിടത്തിൽ ജോസഫ് സെബാസ്റ്റ്യൻ
കറുകച്ചാൽ : വിളവെടുപ്പിന് പാകമായ 125 മൂട് കപ്പയും അഞ്ച് ഏത്തക്കുലകളും മോഷണംപോയി. മാന്തുരുത്തി ചേന്നാട് ജോസഫ് സെബാസ്റ്റ്യൻ (ജിമ്മിച്ചൻ) പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മാന്തുരുത്തി കൊല്ലകരക്കുന്നിലെ കൃഷിയിടത്തിലാണ് മോഷണം നടന്നത്. ഇതിനൊപ്പം അഞ്ച് ഏത്തവാഴകളും വെട്ടി നശിപ്പിച്ചിട്ടുണ്ട്. പറമ്പിലുണ്ടായിരുന്ന 90 ശതമാനം കപ്പയും മോഷണം പോയി. ഒരാഴ്ച മുമ്പ് പറമ്പിൽനിന്ന് ഒരു വാഴക്കുല മോഷണം പോയിരുന്നു. എന്നാൽ, ഇത് കാര്യമാക്കിയിരുന്നില്ല. വാഹനമെത്താൻ കഴിയാത്ത സ്ഥലത്തുനിന്ന് തലച്ചുമടായി മാത്രമേ സാധനങ്ങൾ കൊണ്ടുപോകാൻ കഴിയൂവെന്ന് ജിമ്മിച്ചൻ പറയുന്നു. സംഭവത്തിൽ കറുകച്ചാൽ പോലീസിൽ പരാതി നൽകി.
പോലീസ് അന്വേഷണം ശക്തമാക്കണമെന്ന് കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറി എബി ഐപ്പ്. മോഷ്ടാക്കളെ കണ്ടെത്താൻ പോലീസ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..