ശബരിമല : ഭക്ഷണത്തിന് അയ്യപ്പഭക്തരിൽനിന്ന് അമിത നിരക്ക് ഈടാക്കിയ ഹോട്ടലിന് 5000 രൂപ പിഴ ചുമത്തി.
സന്നിധാനത്തെ ശ്രീഗണേഷ് ഹോട്ടൽ തീർഥാടകരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു.
ഇക്കാര്യം സന്നിധാനം പോലീസ് വിജിലൻസ് വിഭാഗം സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. തുടർന്ന് റവന്യൂ സ്ക്വാഡ് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പരാതി ശരിയെന്ന് കണ്ടെത്തുകയും ഡ്യൂട്ടി മജിസ്ട്രേറ്റ് കെ.ശ്രീകുമാർ പിഴ ചുമത്തുകയുമായിരുന്നു.
പരിശോധനയ്ക്ക് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ.ഗോപകുമാർ, അളവ് തൂക്കവിഭാഗം ഇൻസ്പെക്ടർ ഹരിശ്ചന്ദ്രക്കുറുപ്പ് എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..