അയ്യന് കാണിക്കയായി അയ്യപ്പഭക്തർക്ക് അന്നദാനം


പ്രവാസി വ്യവസായി ശ്രീകുമാർ കോർമത്ത് ശബരിമലയിലെ അന്നദാനമണ്ഡപത്തിൽ നടത്തിയ അന്നദാനം

ശബരിമല : അന്നദാനപ്രഭുവിന് കാണിക്കയായി അയ്യപ്പഭക്തർക്ക് സന്നിധാനത്ത് അന്നദാനം നടത്തി പ്രവാസി വ്യവസായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിലാണ് വെള്ളിയാഴ്ച അന്നദാനം നടന്നത്. വിഭവസമൃദ്ധമായ ഭക്ഷണങ്ങളാണ് അയ്യപ്പന്മാർക്ക് വിളമ്പിയത്. രാവലെ, ഉച്ചയ്ക്ക്, വൈകീട്ട് ഉള്ള ഭക്ഷണങ്ങളാണ് നൽകിയത്. ദുബായിൽ നിരവധി ബിസിനസുകളുള്ള ശ്രീകുമാർ കോർമത്താണ് അന്നദാനം നടത്തിയത്. പ്രളയസമയത്ത് നിരവധി സൗജന്യ കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ശ്രീകുമാർ കോർമത്തിന്റെ സഹോദരൻ ജയകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പേഴ്‌സണൽ മാനേജർ സുമേഷ്, ഗുരുവായൂർ മുൻ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേഷൻ കെ.ആർ.സുനിൽകുമാർ എന്നിവർ സന്നിധാനത്ത് എത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..