ഉദയനാപുരം ഓർശ്ലേം പള്ളിയിൽ തിരുനാളിന് കൊടിയേറി


ഉദയനാപുരം മേരി ഇമ്മാക്കുലേറ്റ് ഓർശ്ലേം പളളിയിൽ മാതാവിന്റെ തിരുനാളിന് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് തെക്കിനേൻ കൊടിയേറ്റുന്നു

വൈക്കം : ഉദയനാപുരം മേരി ഇമ്മാക്കുലേറ്റ് ഓർശ്ലേം ദേവാലയത്തിലെ മാതാവിന്റെ തിരുനാൾ മൂന്ന് ദിവസങ്ങളിലായി ആഘോഷിക്കും.

തിരുനാളിന് വെള്ളിയാഴ്ച വൈകീട്ട് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് തെക്കിനേൻ കൊടിയേറ്റി. വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ, ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണിൽ, ട്രസ്റ്റിമാരായ വക്കച്ചൻ കടവിൽ, അപ്പച്ചൻ അമലത്ത്, തിരുനാൾ കമ്മിറ്റി കൺവീനർ റോസി ജോസ് കരിക്കിനേഴത്ത് എന്നിവർ പങ്കെടുത്തു. പുതുതായി സ്ഥാപിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പ് കർമവും ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് തെക്കിനേൻ നിർവഹിച്ചു.

11-ന് തിരുനാൾ ആഘോഷിക്കും. വൈകീട്ട് അഞ്ചിന്‌ നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോസഫ് പടിഞ്ഞാറേപ്പള്ളാട്ടിൽ മുഖ്യകാർമികനാകും. കുർബാനയ്ക്കുശേഷം പ്രദക്ഷിണവും നടക്കും. 12-ന് മരിച്ചവരുടെ ഓർമദിനം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..