ഫാ. സെബാസ്റ്റ്യൻ വടക്കേൽ തിരൂർ താഴേപ്പാലം സെയ്ന്റ് മേരീസ് പള്ളിയിൽ കുർബാനയ്ക്ക് നേതൃത്വം നൽകുന്നു
തിരൂർ : ഫാ. സെബാസ്റ്റ്യൻ വടക്കേൽ പൗരോഹിത്യസേവനത്തിൽ അഞ്ച് പതിറ്റാണ്ട് തികയ്ക്കുന്നു. തിരൂർ താഴേപ്പാലം സെയ്ന്റ് മേരീസ് പള്ളി വികാരിയായ ഇദ്ദേഹം കോട്ടയം തിടനാട് സെയ്ന്റ് ജോസഫ് പള്ളി ഇടവകാംഗമാണ്. വടക്കേൽ വീട്ടിൽ തോമസിന്റെയും മേരിയുടെയും മകനാണ്. പേരാവൂരിനടുത്ത് കണ്ണിച്ചാർ സെയ്ന്റ് അഗസ്റ്റിൻസ് പള്ളിയിലാണ് ആദ്യമായി ചുമതലയേറ്റത്. 18 പള്ളികളിൽ കഴിഞ്ഞ 50 വർഷത്തിനുള്ളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലശ്ശേരി രൂപത, താമരശ്ശേരി രൂപത എന്നിവയ്ക്ക് കീഴിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും സേവനമനുഷ്ടിച്ചു. ഒരു വർഷം മഹാരാഷ്ട്രയിലെ സാവന്തവാടിയിൽ വികാരിയായും പ്രവർത്തിച്ചു.
2021 ജൂൺ ഒന്നിനാണ് തിരൂർ സെയ്ന്റ് മേരീസ് പള്ളിയിൽ വികാരിയായി ചുമതലയേറ്റത്. ശനിയാഴ്ച വൈകീട്ട് നാലരയ്ക്ക് പള്ളിയിൽ പ്രത്യേക കുർബാനയുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..