ഭാഗവത സപ്താഹയജ്ഞത്തിന് മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തുന്നു
കോട്ടയം : തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 42-ാമത് മണ്ഡലകാല ഭാഗവത സപ്താഹ വിളംബരമായി. വിളംബര സമ്മേളനത്തിന് മേൽശാന്തി അനൂപ് കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി വി.ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.
മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. വി.എച്ച്.പി. ജില്ലാ പ്രസിഡന്റ് എൻ.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കെ.ഉണ്ണിക്കൃഷ്ണൻ, കെ.ആർ.ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. കിഴക്കേടം ഹരി നാരായണൻ നമ്പൂതിരിയാണ് 11 മുതൽ 18വരെ നടക്കുന്ന യജ്ഞത്തിന് ആചാര്യൻ. സേവാ സമിതി ഭാരവാഹികളായ ഡോ. ടി.രാജേന്ദ്രൻ, കെ.വാസുദേവൻ, കെ.ഉണ്ണിക്കൃഷ്ണൻ, ദേവസ്വം മാനേജർ ശിവകുമാർ എന്നിവർ നേതൃത്വം നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..