കോട്ടയം : രക്ഷിതാക്കളില്ലാതിരുന്ന സമയം വീട്ടിൽ അതിക്രമിച്ചുകയറി വിദ്യാർഥിനിയെ പീഡിപ്പിച്ച 74-കാരൻ പോലീസ് പിടിയിൽ. തിരുവാർപ്പ് കാഞ്ഞിരം നടുവിലേടത്ത് വീട്ടിൽ രാമചന്ദ്രനെ (74) ആണ് കുമരകം പോലീസ് ഇൻസ്പെക്ടർ ബിൻസ് ജോസഫ് അറസ്റ്റുചെയ്തത്.
പെൺകുട്ടിയുടെ വീടുമായി അടുപ്പമുണ്ടായിരുന്ന പ്രതി ആരുമില്ലാത്ത തക്കംനോക്കി വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്.ഐ. സുരേഷ്, എ.എസ്.ഐ. സുനിൽ, സി.പി.ഓ റെജിമോൾ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..