വള്ളിക്കാട്ട് ദയറായിൽഓർമപ്പെരുന്നാൾ


വാകത്താനം : വള്ളിക്കാട്ട് ദയറായിൽ കബറടങ്ങിയ മലങ്കര ഓർത്തഡോക്സ് സഭയുടെ രണ്ടാമത്തെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ ബാവായുടെ 94-ാം ഓർമപ്പെരുന്നാളിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ഏഴിന് കുന്നംകുളം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് കുർബാനയർപ്പിക്കും. രാത്രി ഏഴിന് ബസേലിയൻ സ്മൃതി-ഓൺലൈൻ പ്രഭാഷണപരമ്പര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്യും. 12-ന് അനുസ്മരണ പ്രഭാഷണം നടത്തും. 14-ന് സന്ധ്യാനമസ്കാരത്തിന് ശേഷം സുവിശേഷപ്രസംഗം. 15-ന് ഫാ.ഡോ. വർഗീസ് വർഗീസ് മീനടം സുവിശേഷപ്രസംഗം നടത്തും. 16-ന് രാവിലെ എഴിന് ബർസ്ലീബി റമ്പാൻ കുർബാനയർപ്പിക്കും. വൈകീട്ട് 5.30-ന് പരിശുദ്ധ ബാവായുടെ മാതൃഇടവകയായ സെന്റ് ജോൺസ് വലിയപള്ളിയിൽനിന്നുള്ള റാസയെയും സമീപ ഇടവകകളിൽനിന്നുള്ള പദയാത്ര സംഘങ്ങളെയും ദയറാ മാനേജർ ഫാ.അലക്സാണ്ടർ പി.ദാനിയേലും ഓർമപ്പെരുന്നാൾ ജനറൽ കൺവീനർ ഫാ.മർക്കോസ് ജോൺ പാറയിലും ചേർന്ന് സ്വീകരിക്കും.‌

സന്ധ്യാനമസ്കാരത്തിന് പ.ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ പ്രധാന കാർമികത്വം വഹിക്കും. 17-ന് രാവിലെ എട്ടിന് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, അനുസ്മരണ പ്രസംഗം, സമീപ സ്കൂളുകളിൽനിന്ന് മിച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ്ദാനം, കബറുങ്കൽ ധൂപപ്രാർഥന, നേർച്ച വിളമ്പ്, വൈകീട്ട് മൂന്നിന് ജേറുശലേം സെന്റ് മേരീസ് പള്ളിയിലെ പ.ബാവയുടെ നാമത്തിലുള്ള കുരിശ്ശടിവരെയുള്ള റാസ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..