Caption
തലയോലപ്പറമ്പ്: പ്രധാനപ്പെട്ട റോഡുകളും നാട്ടിലെ ഇടവവഴികളും കീഴടക്കി ടിപ്പറുകളുടെയും ടോറസുകളുടെയും മരണപ്പാച്ചിൽ. മൂന്ന് പേരുടെ ജീവൻ നഷ്ടമാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും അമിതവേഗം നിയന്ത്രിക്കാനായിട്ടില്ല.
കഴിഞ്ഞ ആഴ്ചയിൽ ചെമ്പ് ടോൾ ഭാഗത്ത് ഭർത്താവിനോടൊപ്പം പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ ടിപ്പർ ഇടിച്ച് മരിച്ചിരുന്നു. ശനിയാഴ്ച പെരുവ ഐ.ടി.ഐ.യിലെ രണ്ടു വിദ്യാർഥികളെയാണ് കീഴൂർ ഭാഗത്ത് ടോറസ് ഇടിച്ചുവീഴ്ത്തിയത്. സാരമായി പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതേഭാഗത്താണ് നാളുകൾക്ക് മുമ്പുണ്ടായ ടിപ്പർ അപകടത്തിൽ വിദ്യാർഥി മരിക്കുന്നത്. വീട്ടിൽ പച്ചക്കറിയും വാങ്ങി പോയ ബൈക്ക് യാത്രക്കാരനായ ജാതിക്കാമലയിലുള്ള യുവാവ് ടിപ്പർ ഇടിച്ച് മരിക്കുന്നതും ഈ അടുത്തനാളിലാണ്. വെള്ളൂർ, പെരുവ, ഇറുമ്പയം, കീഴൂർ മേഖലകളിൽ വലിയ തോതിലാണ് മണ്ണെടുപ്പ് നടക്കുന്നത്. ഇവിടെനിന്നുള്ള ടിപ്പറുകളും ടോറസുകളുമാണ് അപകടം ഉണ്ടാക്കുന്നത്.
ലോഡുമായി വരുന്ന ടിപ്പറുകളും ടോറസുകളും പോലീസ് പിടികൂടി പിഴ അടപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ രസീതും കാണിച്ചാണ് പിന്നീട് ഇവർ പായുന്നതെന്നാണ് ആക്ഷേപം. 250 രൂപ മുതലാണ് പോലീസ് പിഴ ഈടാക്കുന്നത്.
ഈ തുക നൽകിയാൽ ഒരു ദിവസം മുഴുവനും ടിപ്പറുകൾക്കും ടോറസുകൾക്കും സ്‌കൂൾ സമയംപോലും നോക്കാതെ യഥേഷ്ടം സർവീസ് നടത്താമെന്ന സ്ഥിതിയായിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..