ഈരാറ്റുപേട്ട : ജനകീയാസൂത്രണം വാർഷിക പദ്ധതി പ്രകാരം ഈരാറ്റുപേട്ട നഗരസഭ പരിധിയിലുള്ള കർഷകർക്ക് വിവിധ സ്‌കീമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ശനിയാഴ്ച അഞ്ചുവരെ കൃഷിഭവനിൽ സ്വീകരിക്കും.
ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്യുന്ന പശുതൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, പന്നിക്കൂട്, സോക്പിറ്റ്, പടുതാക്കുളം, കമ്പോസ്റ്റ് കുഴി, തീറ്റപ്പുൽകൃഷി, കിണർനിർമ്മാണം, കിണർ റീചാർജിങ് തുടങ്ങിയ പ്രവർത്തികൾക്ക് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ടുലക്ഷത്തിൽ താഴെയുള്ളവർക്കും തൊഴിൽ കാർഡുള്ളവർക്കും അഞ്ച് ഏക്കർ ഭൂമിയിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ 21-ന് മുമ്പ് അതാത് പഞ്ചായത്ത് ഓഫീസിലെ എം.ജി.എൻ.ആർ.ഇ.ജി.എ. ഓഫീസുമായി ബന്ധപ്പെടണമെന്ന് ഈരാറ്റുപേട്ട ബി.ഡി.ഒ. അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..