ഈരാറ്റുപേട്ട : ടൗണിലും പരിസരപ്രദേശങ്ങളിലും അതിരാവിലെ അനധികൃത മദ്യവില്പന നടത്തിവന്നിരുന്നയാൾ പിടിയിലായി. വടക്കേക്കര കരകാട്ടുകല്ലിങ്കൽ ഷൈൻ ആണ് ഈരാറ്റുപേട്ട എക്‌സൈസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയിൽ മദ്യം സ്റ്റോക്ക് ചെയ്ത് രാവിലെ ബാറുകളും കള്ളുഷാപ്പുകളും തുറക്കുന്നതിന് മുൻപായി വിൽപ്പന നടത്തിവരികയായിരുന്നു പ്രതി. ഓട്ടോറിക്ഷയിൽനിന്നും രണ്ടരലിറ്റർ മദ്യവും 600 രൂപയും പിടിച്ചെടുത്തു. ഓട്ടോറിക്ഷയും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് മൈക്കിൾ, സലിം, ഹരികൃഷ്ണൻ ഹാഷിം, ഡ്രൈവർ സജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..