വാകത്താനം : പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 94-ാം ഓർമപ്പെരുന്നാളിന് വള്ളിക്കാട്ട് ദയറായിൽ കൊടിയിറങ്ങി. ബാവായുടെ മാതൃഇടവകയിൽനിന്നുള്ള റാസയെയും സമീപ ഇടവകകളിൽ നിന്നുള്ള പദയാത്രാ സംഘങ്ങളേയും ദയറാ മാനേജർ ഫാ.അലക്സാണ്ടർ പി.ഡാനിയേലും ജനറൽ കൺവീനർ ഫാ. മർക്കോസ് ജോൺ പാറയിലും ചേർന്ന് സ്വീകരിച്ചു. ഡോ.ബിജു ജേക്കബ് അനുസ്മരണ പ്രസംഗം നടത്തി.
ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന നടന്നു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരായി. വൈദികട്രസ്റ്റി ഫാ. ഡോ.തോമസ് വർഗീസ് അമയിൽ പെരുന്നാൾ സന്ദേശംനല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..