ഈരാറ്റുപേട്ട : യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ തൈമഠത്തിൽ സാത്താൻ ഷാനു എന്നു വിളിക്കുന്ന ഷാനവാസ് (32), ഈരാറ്റുപേട്ട തെക്കേക്കര കാട്ടാമല കെ.ഇ.അമീൻ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരുവരും ചേർന്ന് തീക്കോയി ചേലപ്പാലത്ത് അർഷ് എന്നയാളെയാണ് ആക്രമിച്ചത്. മുൻപും നിരവധി കേസുകളിൽ പ്രതികളായ ഇവർ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ സ്ഥിരം പ്രതി പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ, എസ്.ഐ. മാരായ വി.വി.വിഷ്ണു, സുജിലേഷ്, വർഗ്ഗീസ് കുരുവിള, സി.പി.ഒ.മാരായ ജോബി ജോസഫ്, കെ.സി.അനീഷ്, ജിനു ജി.നാഥ്, അനീഷ് ബാലൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..