ഈരാറ്റുപേട്ട എക്‌സൈസും പോലീസും ചേർന്ന് അമ്പഴത്തിനാൽ അബ്ദുൾ ഖാദറിന്റെ വാഹനത്തിൽ പരിശോധന നടത്തുന്നു
ഈരാറ്റുപേട്ട : എക്‌സൈസും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 2500 പാക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി.
ഇളപ്പുങ്കൽ അമ്പഴത്തിനാൽ അബ്ദുൾ ഖാദറിന്റെ വാഹനത്തിൽനിന്നാണ് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടിയത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. അബ്ദുൾ ഖാദറിനെ പിടികൂടാനായിട്ടില്ല.
ലഹരിവസ്തുക്കളെത്തിച്ച് വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച എട്ട് മണിയോടെ കോട്ടയം എക്‌സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബിന്റെയും ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് സിവിൽ എക്‌സൈസ് ഓഫീസർ ഹാഷിം, പാലാ എക്‌സൈസ് റേഞ്ച് സിവിൽ ഓഫീസർ ടോബിൻ അലക്‌സ്, ഈരാറ്റുപേട്ട പ്രിവന്റീവ് ഓഫീസർ സലിം, വനിതാ പ്രിവന്റീവ് ഓഫീസർ ആഷാ കെ.മാത്യു, സജി, ഈരാറ്റുപേട്ട എസ്.ഐ. സുജിലേഷ്, ജയപ്രകാശ്, ഇക്ബാൽ, ജോബി ജോർജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..