എവിടെയും വണ്ടിയിടാം, എങ്ങനെയും വണ്ടിയോടിക്കാം...


• ഈരാറ്റുപേട്ട ടൗണിലെ അനധികൃത പാർക്കിങ്

ഈരാറ്റുപേട്ട : നഗരത്തിലെ പ്രധാന റോഡുകളിലെ അനധികൃത പാർക്കിങ് കാൽനട യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതം.

മാർക്കറ്റ് റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡ്, അരുവിത്തുറ കോളേജ് റോഡ്, ബ്ലോക്ക് ഓഫീസ് റോഡ് എന്നീവിടങ്ങളിലാണ് കൂടുതലായും അനധികൃത പാർക്കിങ്. റോഡിന്റെ രണ്ടു വശങ്ങളിലെയും പാർക്കിങ് കാരണം ഒൻപത് മണിയാകുമ്പോഴേക്കും കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയിലാകും.

പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കണമെങ്കിൽ കടത്തിണ്ണകളെ ആശ്രയിക്കണം. മാർക്കറ്റ് റോഡിൽ വഴിയോര കച്ചവടങ്ങൾ ഉള്ളതുകൊണ്ട് വളരെയെറെ ദുരിതമാണ് അനുഭവിക്കുന്നത്. റോഡുകളിൽ സീബ്രാ ലൈനുണ്ടങ്കിലും കാൽനടയാത്രക്കാർക്ക് റോഡുമുറിച്ച് കടക്കണമെങ്കിൽ ഡ്രൈവർമാർ കനിയണം. നഗരസഭ ട്രാഫിക്ക്പരിഷ്‌കരണം ഏർപ്പെടുത്തിയെങ്കിലും ഒന്നും നടപ്പിലായില്ലെന്ന് നാട്ടുകാർ പറയുന്നു. അരുവിത്തറ പള്ളി ജങ്ഷൻ മുതൽ ബ്ലോക്ക് ഓഫീസ് വരെയുള്ളഭാഗങ്ങളിൽ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. ചില ഭാഗങ്ങളിൽ നടപ്പാതകൾ ഉണ്ടെങ്കിലും ഇവിടെയും വാഹനങ്ങൾ കയറ്റി ഇട്ടിരിക്കുകയാണ്.

മൂന്ന് സ്‌കൂളുകൾ, കോടതി, ബ്ലോക്ക് ഓഫീസ്, അങ്കണവാടി, കുടുംബാരോഗ്യ കേന്ദ്രം, മൃഗാശുപത്രി തുടങ്ങിയ സർക്കാർ ഓഫീസുകളും ഈ ഭാഗത്താണ്. ഇവിടങ്ങളിലേക്ക് എത്തുന്ന വാഹനങ്ങളും റോഡരുകിൽ നിർത്തിയിടുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..