ഈരാറ്റുപേട്ട : അന്തർദേശീയ രാമായണ മഹാസത്രം ഞായറാഴ്ച മുതൽ ജനുവരി ഒന്ന് വരെ തൃശ്ശൂർ ചെറുശ്ശേരി മുല്ലക്കൽ നനദുർഗ ഭഗവതി ക്ഷേത്രത്തിൽ നടക്കും. ഞായറാഴ്ച രാവിലെ 6.30-ന് സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ സൂര്യകാലടി മഹാഗണപതി ഹോമം. 10-ന് ക്ഷേത്രം തന്ത്രി സത്രത്തിന് കൊടിയേറ്റും.
10.30-ന് സത്ര സമാരംഭസഭയിൽ നടുവിൽമഠം സ്വാമിയാർ അച്യുതഭാരതി സ്വാമിയാർ ഭദ്രദീപം തെളിക്കും. പാലക്കാട് പുളിക്കൽ ശങ്കരോടത്ത് കോവിലകം അമ്പോറ്റി തമ്പുരാൻ സത്രം ഉദ്ഘാടനംചെയ്യും. സ്വാമി ദർശനാനന്ദ സരസ്വതി അധ്യക്ഷതവഹിക്കും. കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനൻ മുഖ്യപ്രഭാഷണം നടത്തും. സ്വാമി പുരുഷോത്തമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
വൈകീട്ട് 6.30-ന് ശ്രീരാമവിഗ്രഹ പ്രതിഷ്ഠ, ഏഴിന് രാമായണ മഹാത്മ്യ പ്രഭാഷണം. സമാപനദിനമായ ജനുവരി ഒന്നിന് ഒൻപതിന് സ്വാമി നന്ദാത്മജാനന്ദയുടെ പ്രഭാഷണം, 10.30 മുതൽ 16 ദ്രവ്യങ്ങൾ കൊണ്ട് ശ്രീരാമസ്വാമിക്ക് പട്ടാഭിഷേകം, രണ്ടിന് സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ഉദ്ഘാടനം ചെയ്യും.
ദിവസവും രാവിലെ ആറിന് ഗണപതിഹോമം, ഏഴ് മുതൽ രാമായണപാരായണം, രണ്ട് മുതൽ അഞ്ച് വരെ നാരായണീയപാരായണം.പി.കെ. അനീഷ് പെരിങ്ങുളം സത്രാചാര്യനായ സത്രത്തിന്റെ സംഘാടകർ യൂണിവേഴ്‌സൽ സൊസൈറ്റി ഫോർ ശ്രീരാമകോൺഷ്യസ്‌നസ് (രാം പ്രസ്ഥാൻ), മുല്ലക്കൽ നനദുർഗഭഗവതി ക്ഷേത്രസംരക്ഷണ സമിതി എന്നിവയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..