തലയോലപ്പറമ്പ് ടൗണിലെ ഗതാഗതക്കുരുക്ക്
തലയോലപ്പറമ്പ് : അനധികൃത പാർക്കിങ് മൂലം തലയോലപ്പറമ്പിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മിക്കവരും റോഡിന്റെ ഇരുവശത്തും രാവിലെ വാഹനങ്ങൾ കൊണ്ടുവന്ന് പാർക്കുചെയ്യും. പിന്നീട് വൈകീട്ടാണ് തിരികെ കൊണ്ടുപോകുന്നത്. ഇത്തരം ആളുകളുടെ പേരിൽ നടപടിയെടുക്കാൻ പോലീസോ, പഞ്ചായത്തോ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
നടപ്പാതയിലും വാഹനങ്ങൾ പാർക്കുചെയ്താണ് ഉടമകൾ പോകുന്നത്. ഇതോടെ കാൽനടയാത്രക്കാരും ദുരിതത്തിലായി. ഫുട്പാത്ത് വാഹനങ്ങൾ കയ്യടക്കിയതിനാൽ പ്രധാന റോഡിലേക്ക് ഇറങ്ങിനടക്കേണ്ട ഗതികേടിലാണ് കാൽനടയാത്രക്കാർ. ഇത് അപകടത്തിന് കാരണമാകും.
പ്രധാന റോഡിലെ അനധികൃത പാർക്കിങ് മൂലം ഒരുവർഷം മുമ്പ് സൈക്കിളിൽ യാത്രചെയ്ത ഗൃഹനാഥൻ സ്വകാര്യ ബസിടിച്ച് മരണപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച പള്ളിക്കവലയിലുണ്ടായ ബൈക്ക് അപകടവും നിയമംലംഘിച്ചുള്ള വാഹനമോടിക്കൽമൂലം ആണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..