ചിറക്കടവ് : മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ ഉത്സവത്തിന് 27-ന് കൊടിയേറും. രാവിലെ 7.30-ന് സമ്പൂർണ നാരായണീയപാരായണം, വൈകീട്ട് അഞ്ചിന് ചിറക്കടവ് മഹാദേവക്ഷേത്രസന്നിധിയിൽനിന്ന് കൊടിക്കൂറ ഘോഷയാത്ര പൊന്നയ്ക്കൽക്കുന്ന്, ഗ്രാമദീപം, കരയോഗം വഴി ക്ഷേത്രത്തിൽ എത്തും. ഏഴിന് തന്ത്രിമാരായ താമരക്കാട് ചെങ്ങഴശ്ശേരി ഇല്ലം സന്തോഷ് നമ്പൂതിരി, സുരേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. മേൽശാന്തി കെ.എസ്. ശങ്കരൻ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി എന്നിവർ സഹകാർമികരാവും. തുടർന്ന് പി.എസ്.വി. നാട്യസംഘം പുരസ്‌കാരജേതാവ് ഗോവിന്ദ് ഗോപകുമാറിന്റെ തായമ്പക. ഏഴിന് കാഞ്ഞിരപ്പള്ളി നാട്യകല ഡാൻസ് സ്‌കൂളിന്റെ നൃത്തസന്ധ്യ, 8.30-ന് കൊച്ചിൻ സ്വരരാഗസുധയുടെ ഭക്തിഗാനാമൃതം.
28-ന് 11.30-ന് കളമെഴുത്തും ഉച്ചപ്പാട്ടും, 29-ന് വൈകീട്ട് ഏഴിന് ഭരണങ്ങാനം കീഴമ്പാറ ശ്രീഭദ്ര സംഘത്തിന്റെ തിരുവാതിര, എട്ടിന് ചെറുവള്ളി ശ്രീദുർഗാസംഘത്തിന്റെ തിരുവാതിര.
30-ന് 11-ന് ഉത്സവബലിദർശനം, ഉത്സവബലി സദ്യ, വൈകീട്ട് ഏഴിന് തെയ്യം. തീച്ചാമുണ്ഡി, രക്തേശ്വരി, പഞ്ചുരുളി എന്നീ കോലങ്ങൾ എഴുന്നള്ളും.31-ന് വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, ശൈലേഷ് കുളത്തൂരിന്റെ നാദസ്വരം, ഉരുളികുന്നം സുനിൽകുമാറിന്റെ ചെണ്ടമേളം, ആറിന് തിരുമുമ്പിൽവേല, 10-ന് പള്ളിവേട്ട. കലാവേദിയിൽ ഏഴിന് കണ്ണൂർ നവചേതന കലാസമിതിയുടെ നാടൻ കലാമേള, ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനംചെയ്യും.
ജനുവരി ഒന്നിന് വൈകീട്ട് അഞ്ചിന് ആറാട്ട്ബലി, ആറിന് തിരുമുമ്പിൽ വേല, 6.30-ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, 7.15-ന് രഥോത്സവം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..