സ്വകാര്യബസിനടിയിൽപ്പെട്ട ബൈക്ക് നാട്ടുകാർ എടുത്തുമാറ്റുന്നു
തലയോലപ്പറമ്പ് : അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. എഴുമാന്തുരുത്ത് മനുഭവനിൽ മനു എം.മുരളീധരനാണ് (41) സാരമായി പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഏഴിന് തലയോലപ്പറമ്പ് പള്ളിക്കവലയിലാണ് അപകടം. മാഞ്ഞൂരിലുള്ള സ്പിന്നിങ് മില്ലിൽ ജീവനക്കാരനാണ് മനീഷ്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കോട്ടയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മനീഷിനെ പിന്നിൽനിന്നെത്തിയ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
പരിക്കേറ്റയുടൻ തലയോലപ്പറമ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പള്ളിക്കവലയിൽ സിഗ്നൽ ലൈറ്റ് ഉണ്ടെങ്കിലും വർഷങ്ങളായി പ്രവർത്തിക്കാത്തത് നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. തലയോലപ്പറമ്പ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..