അപകടത്തിൽപ്പെട്ട കാർ
തലയോലപ്പറമ്പ് : നിയന്ത്രണംവിട്ട കാർ മതിലിടിച്ച് കാറിലുണ്ടായിരുന്ന രണ്ടുകുട്ടികൾക്ക് പരിക്ക്. വൈറ്റില വട്ടപ്പുരയ്ക്കൽ എമിൽ(എട്ട്), ഇമ്മാനുവേൽ(നാല്) എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച നാലിന് കോട്ടയം-എറണാകുളം റോഡിൽ വരിക്കാംകുന്നിലാണ് അപകടം. കുട്ടികളുടെ മുത്തച്ഛനും മുത്തശ്ശിയുമാണ് വണ്ടിയിലുണ്ടായിരുന്നത്. കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ വീടിന്റെ മതിലിൽ ഇടിച്ചു. പരിക്കേറ്റ കുട്ടികളെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോലപ്പറന്പ് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..