ഈരാറ്റുപേട്ട : നഗരസഭാ കൗൺസിൽ യോഗത്തിനിടെ വാക്കേറ്റവും ബഹളവും. നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന വെൽനെസ് സെന്റർ സംബന്ധിച്ചാണ് തർക്കമുണ്ടായത്.
രണ്ട് സെന്ററുകളാണ് നഗരസഭാ പരിധിയിൽ അനുവദിച്ചത്. കടുവാമൂഴിയിലും നടയ്ക്കലിലും ആരംഭിക്കുമെന്നാണ് നഗരസഭ അറിയിച്ചിരുന്നത്.
ഇതിൽ കടുവാമൂഴിയിൽ ആരംഭിക്കുന്ന സെന്ററിന്റെ കരാർ തുക സംബന്ധിച്ചാണ് തർക്കമുണ്ടായത്.
എൽ.ഡി.എഫ്. കൗൺസിലർമാർ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ ഭരണസമിതിയിലെ മൂന്ന് കൗൺസിലർമാരും ഇതിനെ അനുകൂലിച്ചു. നടക്കലിൽ ആരംഭിക്കുന്ന സെന്ററിന്റെ കരാർ തുക വോട്ടിനിട്ടാണ് തീരുമാനിച്ചത്.
കടുവമൂഴിയിലെ തീരുമാനവും വോട്ടിനിടണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ ചെയർപേഴ്സൺ യോഗം പിരിച്ചുവിട്ടെന്ന് പ്രഖ്യാപിച്ച് പുറത്തിറങ്ങാൻ തുടങ്ങുകയായിരുന്നു. തുടർന്ന് ചെയർപേഴ്‌സണെ യു.ഡി.എഫ്. അംഗങ്ങൾ ഉൾപ്പെടെ തടയുകയായിരുന്നു. സംഭവത്തെ തുടർന്ന് ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തി. സംഘർഷത്തിനിടെ സി.പി.എം. കൗൺസിലർ കെ.പി. സിയാദിനെ നഗരസഭയിലെ തത്കാലിക ജീവനക്കാരൻ ആക്രമിച്ചെന്നുകാട്ടി കൗൺസിലർ സെക്രട്ടറിക്ക് പരാതി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..