തലയോലപ്പറമ്പ് : റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. തലയോലപ്പറമ്പ്-വൈക്കം റോഡിൽ പൊട്ടൻചിറ ജങ്ഷനുസമീപമാണ് കക്കൂസ് മാലിന്യം തള്ളിയത്. ബുധനാഴ്ച പുലർച്ചെ ജോലിക്കു പോയവരാണ് സംഭവം കണ്ടത്.
ഇതോടെ പ്രദേശത്തുള്ളവർ മുഴുവൻ മൂക്കുപൊത്തി കഴിയേണ്ട ഗതികേടിലാണ്. തലയോലപ്പറമ്പ് എസ്.ഐ. പി.എസ്. സുധീരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ, വാർഡംഗം സേതുലക്ഷ്മി അനിൽകുമാർ, തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി. പോലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..