ഈരാറ്റുപേട്ട - വാഗമൺ റോഡ് നിർമാണം പാതിവഴിയിൽ മുടങ്ങിയതിൽ പ്രതിഷേധിച്ച് റോഡ് നവീകരണ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ
ഈരാറ്റുപേട്ട : വാഗമൺ റോഡ് നിർമാണം പാതിവഴിയിൽ മുടങ്ങിയതിൽ പ്രതിഷേധിച്ച് റോഡ് നവീകരണ സമരസമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. വാഗമൺ സൊസൈറ്റി കവലയിലായിരുന്നു പ്രതിഷേധം. ഈരാറ്റുപേട്ട മുതൽ വാഗമൺ വരെയുള്ള ഭാഗത്തെ വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ചാണ് റോഡ് നവീകരണ സമരസമിതി രൂപവത്കരിച്ചത്. കൂട്ടധർണ മുഹമ്മദ് ഇല്യാസ് മൗലവി ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട റോഡ് നവീകരണ സമരസമിതി ചെയർമാൻ ബി. മധു അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സമുദായ, സംഘടനാ പ്രതിനിധികൾ പ്രസംഗിച്ചു. ജനകീയസമരം ഈരാറ്റുപേട്ട-വാഗമൺ റോഡിലെ മറ്റിടങ്ങളിലും നടത്തുവാനാണ് റോഡ് നവീകരണ സമരസമിതിയുടെ തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..