തലയോലപ്പറമ്പ് : യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾകൂടി പോലീസ് വലയിലായി. വെള്ളൂർ കല്ലുവേലിൽ സ്റ്റെഫിൻ തോമസിനെ(27) ആണ് വ്യാഴാഴ്ച 11 മണിയോടെ വീടിനു സമീപത്തുനിന്ന് പിടികൂടിയത്.
ചൊവ്വാഴ്ച ബൈക്കിൽ ജോലിക്ക് പോകുന്നതിനിടയാണ് മൂന്ന് പ്രതികൾചേർന്ന് സഞ്ജയ് സത്യനെ മാരകായുധങ്ങൾ ഉപയോഗിച്ച് തോന്നലൂർ പയ്യപ്പള്ളി ഭാഗത്ത് ആക്രമിച്ചത്. നാട്ടുകാരെത്തിയാണ് സഞ്ജയിനെ രക്ഷപ്പെടുത്തിയത്.
മറ്റൊരു പ്രതിയായ അഖിൽ സുരേഷിനെ ബുധനാഴ്ച അറസ്റ്റുചെയ്തിരുന്നു. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..