തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സുവർണജൂബിലി ആഘോഷ സമാപന സമ്മേളനം എറണാകുളം-അങ്കമാലി അതിരൂപതാ വികാരി ജനറാൾ റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു
തലയോലപ്പറമ്പ് : അൻപതുവർഷം മുൻപ് കൂദാശചെയ്യപ്പെട്ട തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ സമാപനം. ആഘോഷത്തോടനുബന്ധിച്ചു ആഘോഷമായ സമൂഹബലിനടത്തി. ഫാ.കുര്യാക്കോസ് ഇരവിമംഗലം മുഖ്യകാർമികത്വം വഹിച്ചു. റവ. ഡോ. ബെന്നി മാരാംപറമ്പിൽ പ്രസംഗിച്ചു. എറണാകുളം അങ്കമാലി അതിരൂപതാ വികാരി ജനറാൾ റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. സുവർണ ജൂബിലി സുവനീർ പ്രകാശനം ചെയ്തു. ഇടവക വികാരി, മുൻവികാരിമാർ, സഹവികാരിമാർ, ഇടവക വൈദികർ, സിസ്റ്റർമാർ, സുവർണ ജൂബിലി ദമ്പതിമാർ, ഇടവക ട്രസ്റ്റിമാർ, വൈസ് ചെയർമാൻ, അക്കൗണ്ടന്റുന്മാർ, കപ്പിയാർ, സഹായികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സി.കെ. ആശ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ, ഇടവക വികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ, ഫാ. സണ്ണി കളപ്പുരയ്ക്കൽ, സിസ്റ്റർ ജോയ്‌സി, സെബാസ്റ്റ്യൻ വടക്കേപാറശേരി, പ്രൊഫ. സണ്ണി ജോസ് പള്ളിക്കമ്യാലിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹ വിരുന്നുമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..