കടുത്തുരുത്തി : കല്ലറ ശ്രീ ശാരദാ ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവം ഈ മാസം 10 മുതൽ 15 വരെ നടക്കുമെന്ന് കല്ലറ 121-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം ഭാരവാഹികൾ അറിയിച്ചു. 10-ന് വൈകീട്ട് 6.30-നും ഏഴിനും മധ്യേ ക്ഷേത്രംതന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്. കലാവേദിയിൽ രാത്രി 7.30-ന് നടക്കുന്ന ചടങ്ങിൽ ക്ഷേത്രത്തിലെ മേൽശാന്തിയായ അജിത്ത് പാണാവള്ളിയെ ക്ഷേത്രം തന്ത്രി ആദരിക്കും. എട്ടിന് തിരുവാതിരകളി, 8.15-ന് നൃത്തനൃത്യങ്ങൾ. 11-ന് രാവിലെ എട്ടിന് ദേവീഭാഗവത പാരായണം, രാത്രി ഏഴിന് ഭക്തിഗാനസുധ, 7.30-ന് ദേശതാലം, 8.30-ന് നൃത്തനാടകം. 12-ന് രാത്രി 7.30-ന് ദേശതാലം, 8.30-ന് നാടകം. 13-ന് രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ, 7.30-ന് ദേശതാലം, 8.30-ന് മെഗാ ഷോ. 14-ന് വൈകീട്ട് നാലിന് കല്ലറ ശ്രീ ശാരദാ യൂത്ത് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന കല്ലറപ്പൂരം. മേള കലാരത്‌നം ചൊവ്വല്ലൂർ മോഹനവാരിയരും 55-ൽ പരം കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന പാണ്ടിമേളം നടക്കും. കല്ലറ പൂരത്തിന് തിരുവമ്പാടി ചന്ദ്രശേഖരൻ കല്ലറ ശ്രീ ശാരദാദേവിയുടെ പൊൻതിടമ്പേറ്റും. രാത്രി ഒൻപതിന് പള്ളിവേട്ട തുടർന്ന് എഴുന്നള്ളിപ്പ്. ആറാട്ട് ദിനമായ 15-ന് രാവിലെ എട്ടിന് ആറന്മുള ശ്രീകുമാറും പാർട്ടിയും നയിക്കുന്ന നാഗസ്വരക്കച്ചേരി. 10.30-ന് നടക്കുന്ന ആദരം ചടങ്ങിൽ കടുത്തുരുത്തി എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശ്ശേരി, യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ, ശാഖാ പ്രസിഡന്റ് പി.ഡി. രേണുകൻ, സെക്രട്ടറി കെ.വി. സുദർശനൻ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30-ന് ആറാട്ട് സദ്യ. വൈകീട്ട് ക്ഷേത്രത്തിൽ ആറാട്ട് ബലി, 6.30-ന് കളമ്പുകാട് ഗുരുമന്ദിരം കടവിൽ ആറാട്ട്, കലാവേദിയിൽ രാത്രി ഏഴിന് ഭക്തിഗാനമേള, ആറാട്ട് തിരിച്ചെഴുന്നള്ളിക്കൽ, വലിയകാണിക്ക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..