കടുത്തുരുത്തി : കോവിഡ് കാലത്ത് നിർത്തിവെച്ച മെമു പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പും മുതിർന്ന പൗരന്മാരുടെ യാത്രാ നിരക്കിലുള്ള ഇളവുകളും പുനഃസ്ഥാപിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി യോഗം റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് നിർത്തിയ ട്രെയിൻ സർവീസുകൾ ഏറെക്കുറെ പുനരാരംഭിച്ചെങ്കിലും സ്റ്റോപ്പുകൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. കോട്ടയം-നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസിന് ഷൊർണൂരിന് ശേഷമുള്ള സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചില്ല. മലബാറിലേക്കും തിരിച്ചുമുള്ള യാത്രക്കാരെ ഇത് ദോഷകരമായി ബാധിച്ചു. രാവിലെ 8.45-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന കോട്ടയം വഴിയുള്ള കായംകുളം മെമുവിന് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും പൗരസമിതി യോഗം ആശ്യപ്പെട്ടു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് പൗരസമിതി നിവേദനം നൽകും.
പൗരസമിതി യോഗത്തിൽ പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ അധ്യക്ഷത വഹിച്ചു. പി.ജെ.തോമസ്, പി.ബി.ചന്ദ്രബോസ്, അബ്ബാസ് നടയ്ക്കമ്യാലിൽ, ബി.കെ.ഹരിദാസ്, മേരിക്കുട്ടി ചാക്കോ, ശശി കരുനാട്ട് എന്നിവർ പ്രസംഗിച്ചു. ബി.കെ.ഹരിദാസിനെ പൗരസമിതി സെക്രട്ടറിയായും തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..