തലയോലപ്പറമ്പ്- കോരിക്കൽ റോഡിലെ ഓടയുടെ മൂടി തകർന്ന നിലയിൽ
തലയോലപ്പറമ്പ് : ഓടയിൽ വീണ് തലയോലപ്പറമ്പ് പഞ്ചായത്ത് അംഗത്തിന്റെ മകൾക്ക് പരിക്ക്. 11-ാം വാർഡ് അംഗം അനിതാ സുഭാഷിന്റെ മകളും തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 10-ാംക്ലാസ് വിദ്യാർഥിനിയുമായ അനശ്വര സുഭാഷി(15)നാണ് താടിക്കും കാലിന് പരിക്കേറ്റത്. കഴിഞ്ഞദിവസം തലയോലപ്പറമ്പ്- കോരിക്കൽ റോഡിലാണ് അപകടം.
വീതികുറഞ്ഞ റോഡിൽ എതിരേ വാഹനം വന്നപ്പോൾ അനശ്വര ഓടയുടെ മുകളിലേക്ക് കയറി. പെട്ടെന്ന് മൂടി തകർന്ന് ഓടയിൽ വീഴുകയായിരുന്നു. അപകടംനടന്ന ഉടൻ വഴിയാത്രക്കാർ ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിന്റെയും ഓടയുടെയും ദുരവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാളുകൾക്കും മുമ്പ് തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്തിനു പരാതി നൽകിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..