• കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി നടത്തിയ പൗരവിചാരണ വാഹനപ്രചാരണ ജാഥയുടെ സമാപനസമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യുന്നു
ഈരാറ്റുപേട്ട : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരവിചാരണ വാഹനപ്രചാരണജാഥ നടത്തി. കെ.പി.സി.സി. അംഗം തോമസ് കല്ലാടൻ പതാക കൈമാറി. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് ജാഥ ക്യാപ്റ്റനായിരുന്നു.
കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, പൂഞ്ഞാർ, തിടനാട് മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജാഥ ഈരാറ്റുപേട്ടയിൽ സമാപിച്ചു. സമാപന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ജോമോൻ ഐക്കര, പി.എച്ച്.നൗഷാദ്, ജോർജ് സെബാസ്റ്റ്യൻ, വർക്കിച്ചൻ വയംപോത്തനാൽ, വി.ജെ.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..