ഈരാറ്റുപേട്ട : രണ്ടുവീടുകളിൽനിന്നായി മോട്ടോർ മോഷ്ടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശികളായ തൈപ്പറമ്പിൽ ഫൈസൽ ഷെരീഫ് (40), മാഹിൻ (34) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം പൂഞ്ഞാർ പെരുനിലം ഭാഗത്ത് നിർമാണം നടന്നുകൊണ്ടിരുന്ന വീടുകളിൽനിന്ന് കിണറിൽനിന്ന് വെള്ളം എടുക്കാനായി സ്ഥാപിച്ചിരുന്ന മോട്ടോറുകളാണ് മോഷ്ടിച്ചത്. ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ, എസ്.ഐ. വി.വി.വിഷ്ണു, കെ.ആർ.ജിനു, കെ.സി.അനീഷ്, ജോബി ജോസഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..