കടുത്തുരുത്തി : ഭർത്താവ് മരിച്ച ഹൃദ്രോഗിയായ വീട്ടമ്മയ്ക്കും രണ്ട് പെൺമക്കൾക്കും ഭവനമൊരുക്കാൻ നിത്യസഹായകൻ. ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അഞ്ചാമത്തെ ഭവനമാണ് ഒരുങ്ങുന്നത്. വിവിധ സ്ഥലങ്ങളിലായി ഏറേനാളുകളായി വാടകയ്ക്ക് കഴിഞ്ഞിരുന്ന കുടുംബമാണ് കടുത്തുരുത്തി സ്വദേശിയായ വീട്ടമ്മ.
മാഞ്ഞൂർ പഞ്ചായത്തിൽ കോതനല്ലൂരിന് സമീപം താമസിക്കുന്ന പുലർകാലായിൽ ജെയിൻ മാത്യു, മാതാവ് ഏലിക്കുട്ടിയമ്മ എന്നിവരാണ് വീട്ടുകാരുമായി ആലോചിച്ച് വീട് നിർമിക്കുന്നതിനായി നിത്യസഹായകന് സ്ഥലം നൽകിയത്. മരിച്ചുപോയ കുടുംബത്തിലെ ജോർജ് മാത്യുവിന്റെ ഓർമയ്ക്കായി ലഭിച്ച സ്ഥലത്ത് നിത്യസഹായകൻ കടുത്തുരുത്തി സ്വദേശിനിയായ വീട്ടമ്മയ്ക്കും മക്കൾക്കും വീട് നിർമിച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നിത്യസഹായകൻ പ്രസിഡന്റ് അനിൽ ജോസഫ് പറഞ്ഞു.
അഞ്ചാമത്തെ ഭവനത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച രാവിലെ 9.30-ന് പുലർകാലായിൽ വീടിനു സമീപത്ത് ലഭിച്ച സ്ഥലത്ത് നടക്കും.
കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോനാപള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പടിക്കക്കുഴുപ്പിൽ വെഞ്ചരിപ്പ് നിർവഹിക്കും. മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ ഉദ്ഘാടനംചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..