ഈരാറ്റുപേട്ട : നഗരസഭാപരിധിയിൽ ആരംഭിക്കുന്ന വെൽനെസ് സെന്റർ കടുവമുഴിയിൽനിന്ന് മാറ്റുന്നതിനെതിരെ ജനകീയ പ്രതിഷേധം നടത്തി.
നഗരസഭയിലെ ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ് ഡിവിഷനുകളിലെ ജനങ്ങൾ സംയുക്തമായിട്ടാണ് മാർച്ച് നടത്തിയത്. കടുവാമൂഴി ബസ് സ്റ്റാൻഡിൽനിന്നും ആരംഭിച്ച മാർച്ച് നഗരസഭ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം വാക്കപ്പറമ്പ് റഹ്മത്ത് മസ്ജിദ് ഇമാം നൗഫൽ മൗലവി ഉദ്ഘാടനംചെയ്തു.
സി.പി.എം. ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ലോക്കൽ സെക്രട്ടറി പി.ആർ. ഫൈസൽ, വി.പി. അബ്ദുൾ സലാം, സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം എം.ജി. ശേഖരൻ, ലോക്കൽസെക്രട്ടറി കെ.ഇ. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..