തലയോലപ്പറമ്പ് : ലൈഫ് പദ്ധതി അട്ടിമറിക്കുന്ന തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ഭരണസമിതിക്കെതിരേ യു.ഡി.എഫ്. പ്രക്ഷോഭത്തിലേക്ക്. അർഹരായ 62 പേർക്ക് പദ്ധതി ആനുകൂല്യം സർക്കാർ അനുവദിച്ച പഞ്ചായത്താണ് തലയോലപ്പറമ്പ്. ഡിസംബർ 15-ന് ഇത് സംബന്ധിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഇന്നേവരെ ഒരാൾക്കുപോലും വീടിനുള്ള പെർമിറ്റ് നൽകിയിട്ടില്ല.
പെർമിറ്റ് കിട്ടിയെങ്കിൽ മാത്രമേ അർഹരായവർക്ക് ലൈഫ് പദ്ധതിയിൽ എഗ്രിമെന്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇക്കാര്യം ബോധ്യമായിട്ടും തീരുമാനമെടുക്കാതെ കാലതാമസം വരുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും പഞ്ചായത്തിന്റെ കടുത്ത അനാസ്ഥയുമാണെന്ന് യു.ഡി.എഫ്. ആരോപിച്ചു.
ഇതിനെതിരേ ഒൻപതിന് പഞ്ചായത്ത് ഓഫീസിന് മുൻപിൽ നിരാഹാരസമരം ഉൾപ്പെടെയുള്ള സമരപരിപാടിയും ജനകീയ പ്രതിഷേധവും നടത്താൻ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി തീരുമാനിച്ചു. യോഗത്തിൽ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് ജോസ് വേലിക്കകം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ടി.ജെയിംസ്, മുസ്‍ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ബഷീർ പുത്തൻപുര, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചാനപ്പറമ്പിൽ, പഞ്ചായത്തിലെ യു.ഡി.എഫ്. അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..