കടുത്തുരുത്തി സ്വദേശികളായ കുടുംബത്തിന് നിത്യസഹായകൻ ട്രസ്റ്റ് കോതനല്ലൂരിൽ നിർമിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം
കടുത്തുരുത്തി : നിത്യസഹായകൻ ട്രസ്റ്റ് നിർമിക്കുന്ന അഞ്ചാമത്തെ ഭവനത്തിന്റെ ശിലാസ്ഥാപനം നടത്തി. കടുത്തുരുത്തി സ്വദേശിയായ ഹൃദ്രോഗിയായ വീട്ടമ്മയ്ക്ക് മാഞ്ഞൂർ പഞ്ചായത്തിലെ കോതനല്ലൂർ പുലർകാലായിൽ വീട്ടിൽ ജെയിൻ മാത്യുവും അമ്മ ഏലിക്കുട്ടിയും സൗജന്യമായി നൽകിയ സ്ഥലത്താണ് ട്രസ്റ്റ് വീട് നിർമിക്കുന്നത്. ശിലാസ്ഥാപനച്ചടങ്ങ് കോതനല്ലൂർ കന്തീശങ്ങളുടെ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പടിക്കക്കുഴിപ്പിൽ ആശിർവദിച്ചു.
മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, നിത്യസഹായകന്റെ ആത്മീയ ഉപദേശക സിസ്റ്റർ ബെന്നറ്റ്, ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ്, വി.കെ.സിന്ധു, കെ.കെ. സുരേന്ദ്രൻ, ജോമിൻ ചാലിൽ, വിജയ് സന്തോഷ്, എൽസി ജിജോ, ചാക്കോച്ചൻ കുര്യന്തടം, ജെയിംസ് കാവാട്ടുപറമ്പിൽ, ആൽബിൻ തോട്ടുവേലിപ്പറമ്പിൽ, ജെയിംസ് കൈതമല, സ്ഥലം ഏറ്റുവാങ്ങുന്ന കുടുംബാംഗങ്ങൾ, സ്ഥലം സംഭാവന നൽകിയ ജെയിൻ മാത്യു എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..