മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മഹാദേവക്ഷേത്രത്തിന്റെ ആധാരശിലാസ്ഥാപനം ക്ഷേത്രംതന്ത്രി പ്രകാശൻ നമ്പൂതിരി നിർവഹിക്കുന്നു
കടുത്തുരുത്തി : മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മഹാദേവക്ഷേത്രത്തിന്റെ ആധാരശിലാസ്ഥാപനം നടന്നു. ശ്രീകോവിലിന്റെ ആധാര ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻനമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ തന്ത്രി പ്രകാശൻ നമ്പൂതിരി നടത്തി.
അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ പി.എം.തങ്കപ്പൻ, ഏറ്റുമാനൂർ അസിസ്റ്റന്റ് കമ്മിഷണർ മധുപാൽ, പഞ്ചായത്തംഗം നോബി മുണ്ടയ്ക്കൽ, മേജർ മാന്നാർ ദേവസ്വം എസ്.ജി.ഒ. ജി.ഷൈനി, ക്ഷേത്രം മേൽശാന്തി അരുൺ ശാന്തി, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകലാ ഗോപി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ജയാ സജീവ്, നിർമാണ കമ്മിറ്റി കൺവീനർ സജീവ് കുമാർ എന്നിവർ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..