ഈരാറ്റുപേട്ട നഗരോത്സവത്തിന്റെ ഭാഗമായി തുങ്ങപ്പറമ്പിൽ അനസ് പ്രദർശിപ്പിച്ച പുരാവസ്തുശേഖരം
ഈരാറ്റുപേട്ട : നഗരോത്സവത്തിന്റെ ഭാഗമായി നടത്തിയ പുരാവസ്തു പ്രദർശനം ശ്രദ്ധേയമാകുന്നു. അപൂർവ പുരാവസ്തു ശേഖരണത്തിന്റെ ഉടമ തുങ്ങപ്പറമ്പിൽ അനസിന്റേതാണ് പ്രദർശനം.
തിരുവിതാംകൂർ ഭരണകാലത്തെ അണ മുതൽ 300 രൂപവരെയും നൂറിലേറെ വിവിധ മുദ്രപ്പത്രങ്ങളും നൂറ്റാണ്ടിനപ്പുറമുള്ള ഇന്ത്യയിലെയും വിദേശരാജ്യങ്ങളുടെയും നാണയത്തുട്ടുകളും കറൻസികളും പ്രദർശനത്തിലുണ്ട്.
നൂറ്റാണ്ട് മുമ്പ് ഉപയോഗിച്ചിരുന്ന തളികകൾ, കോളാമ്പികൾ, പിച്ചള ടോർച്ചുകൾ, ഉരുളികൾ, ചെമ്പുപാത്രങ്ങൾ, തടിക്കലം, മൺകലങ്ങൾ, ചില്ലുഭരണികൾ, ഇംഗ്ലണ്ട് ഭരണികൾ, വിവിധയിനം റാന്തലുകൾ, അളവുപാത്രങ്ങളായ പറ, ഉരി, ചങ്ങഴി, കൈത്രാസ്, റോമൻ ക്ലോക്കുകൾ, വാച്ചുകൾ, പെട്രോമാക്സുകൾ, തുടങ്ങിയവ അനസിന്റെ ശേഖരത്തിലുണ്ട്. ഇന്ത്യയുടെ സ്വതന്ത്ര്യത്തിനുമുമ്പുള്ള വർത്തമാനപ്പത്രങ്ങളും ചരിത്ര രേഖകളും ലോകത്തിലെ ഏറ്റവും ചെറിയ ഖുർആൻ എന്നിവയും ഇവിടെ പ്രദർശനത്തിന് വെച്ചിരിക്കുന്നു. അപൂർവമായതും കൗതുകവുമായ സാധനങ്ങൾ ശേഖരിക്കാൻ അനസ് ലക്ഷക്കണക്കിന് രൂപയാണ് ഇതിനോടകം ചെലവഴിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..