• വാകത്താനം പുതുശേരി സെന്റ് സൈമൺസ് ക്നാനായ പള്ളിയുടെ ശതോത്തര സുവർണ ജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു
വാകത്താനം : പുതുശേരി സെന്റ് സൈമൺസ് ക്നാനായ പള്ളിയുടെ ശതോത്തര സുവർണ ജൂബിലി ആഘോഷം സമാപിച്ചു. സമാപനസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് സുവനീർ പ്രകാശനവും തോമസ് ചാഴികാടൻ എം.പി. എൻഡോവ്മെന്റ് വിതരണവും നിർവഹിച്ചു. ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് അധ്യക്ഷനായി. കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. സമുദായ സെക്രട്ടറി ടി.ഒ.ഏബ്രഹാം, ഫാ.ജോൺ തോമസ് വലിയവീട്ടിൽ, ട്രസ്റ്റി പുന്നൂസ് കുര്യൻ, സബിതാ ചെറിയാൻ, പി.കെ.മജു, ബീനാ സണ്ണി, വികാരി ഫാ.ലിജോ ജോസഫ് പട്ടുകാലായിൽ, ജനറൽ കൺവീനർ സജി ടി.ചാക്കോ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..