സംസ്ഥാന സ്‌കൂൾ കലോത്സവം; അറബി സാഹിത്യോത്സവ ചാമ്പ്യൻഷിപ്പ് ഈരാറ്റുപേട്ടയ്‌ക്ക്


ഈരാറ്റുപേട്ട : സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ അറബിക് വിഭാഗത്തിൽ മുസ്‌ലിം ഗേൾസ് സ്‌കൂൾ ഓവറോൾ കിരീടം നേടി. 62 പോയിന്റ് നേടിയാണ് സ്‌കൂൾ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത്.

14 ഇനങ്ങളിലായി 15 കുട്ടികളാണ് വിവിധ അറബി സാഹിത്യ ഇനങ്ങളിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ജനറൽ വിഭാഗത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽനിന്ന് ആറിനങ്ങളിലായി അഞ്ച് വിദ്യാർഥിനികളും പങ്കെടുത്തിരുന്നു.

ഖുർആൻ പാരായണം, നിഘണ്ടു നിർമാണം, കഥാരചന, അറബിഗാനം, സംഘഗാനം, മോണോ ആക്ട്, പ്രസംഗം, സംഭാഷണം, കഥാപ്രസംഗം, അടിക്കുറിപ്പ്, പദ്യംചൊല്ലൽ, പോസ്റ്റർ നിർമാണം, മുഷാറ എന്നീ അറബിക് ഇനങ്ങളിൽ പങ്കെടുത്ത ഇർഫാന നജീബ്, ആലിയാമോൾ, ഇ.എ. അൻസിയ, സുംന ഫാത്തിമ, ആലിയ നൗറിൻ, ലാമിയ ഫൈസൽ, ജുമാന ഇബ്രാഹീം, സദീദ ഫിറോസ്, ഷഫ്‌ന ഫാത്തിമ, എം.എസ്. സന, നസ്‌റിൻ കെ. ബിനു, ഫിദ സിയാദ്, അബിന ഫാത്തിമാ, ഫർഹാന അലി, ഹിബ ഫാത്തിമ എന്നിവർക്ക് എ ഗ്രേഡുകൾ ലഭിച്ചു. സ്‌കൂളിലെ അറബിക് അധ്യാപകനായ അബ്ദുൽ ഖാദറും ഷംലയുമാണ് കുട്ടികളെ പരിശീലിപ്പിച്ചത്. ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ ഉപന്യാസം ഉർദു, കഥാരചന ഉർദു, ഉപന്യാസം മലയാളം എന്നിവയിൽ പങ്കെടുത്ത ടി.എസ്. സഫ്‌വാന, ആഷ്‌ന കെരീം എന്നിവർക്കും ഹയർ സെക്കൻഡറി വിഭാഗം കഥാരചന അറബിക്, ഉപന്യാസം അറബിക്, ക്വിസ് ഉർദു, എന്നിവയിൽ പങ്കെടുത്ത ഫഹ് മിഷാഹുൽ, ആലിയ നിസാം, ആലിയ സുബൈർ എന്നിവർക്കും എ ഗ്രേഡുകൾ ലഭിച്ചു. മൂന്ന് വിഭാഗങ്ങളിലുമായി 86 പോയിന്റ് സ്‌കൂൾ നേടി.

കോഴിക്കോട്ട് നടന്ന സമാപന സമ്മേളത്തിൽ ഓവറോൾ ട്രോഫി വിദ്യാഭ്യാസമന്ത്രിയിൽനിന്നു സ്വീകരിച്ചു. വിജയികളെയും, പരിശീലകരായ അധ്യാപകരെയും, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, നഗരസഭാധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ, മാനേജർ എം.കെ. ഫരീദ്, പ്രിൻസിപ്പൽ ഫൗസിയാ ബീവി, പ്രഥമാധ്യാപിക എം.പി. ലീന എന്നിവർ അഭിനന്ദിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..