ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എം.എൽ.എ. ഓഫീസ് മാർച്ച് യു.ഡി.എഫ്. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു
ഈരാറ്റുപേട്ട : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എം.എൽ.എ. ഓഫീസിലേക്ക് മാർച്ച് നടത്തി. വാഗമൺ റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കുക, ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയോടുള്ള അവഗണന അവസാനിപ്പിക്കുക, പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ താലൂക്കും താലൂക്ക് ആശുപത്രിയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു മാർച്ച്. എം.ഇ.എസ്. ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് യു.ഡി.എഫ്. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. നിർവാഹകസമിതി അംഗം തോമസ് കല്ലാടൻ, ഡി.സി.സി. ജനറൽ സെക്രട്ടറി ജോമോൻ ഐക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഇല്യാസിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിന് മണ്ഡലം പ്രസിഡന്റുമാരായ ജിജോ കാരയ്ക്കാട്, അനസ് നാസർ, എം.സി.വർക്കി, ചാർലി വലിയവീട്ടിൽ, ബേബി മുത്തനാട്ട്, സുരേഷ് കാലായിൽ തുടങ്ങിയവർ നേതൃത്വം നൽകി.
നിലപാട് അപഹാസ്യം
തീക്കോയി : ഈരാറ്റുപേട്ട- വാഗമൺ റോഡ് നിർമാണത്തിന്റെ റീ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ എം.എൽ.എ. ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പാർട്ടിയുടെ നിലപാട് അപഹാസ്യമാണെന്ന് കേരള കോൺഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് പി.എസ്.സെബാസ്റ്റ്യൻ പാപ്ലാനി അധ്യക്ഷത വഹിച്ചു. സിബി ജോസഫ്, ബാബു വർക്കി മേക്കാട്ട്, സെബാസ്റ്റ്യൻ പുല്ലാട്ട്, ജോസുകുട്ടി കല്ലൂർ, നോബി കാടൻകാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..