തലയോലപ്പറമ്പ് : അടുത്തബന്ധുവിനെ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ഗൃഹനാഥൻ അറസ്റ്റിൽ. തലയോലപ്പറമ്പ് മിഠായിക്കുന്നം ജയേഷ് ഭവനിൽ ജയേഷിനെ(39) ആണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തത്. അടിയം സ്വദേശി ഷാജിക്ക് (57) ആണ് വെട്ടേറ്റത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. ജയേഷ് ഭാര്യയെ ആക്രമിക്കുന്നതായി വിവരം ലഭിച്ചപ്പോഴാണ് ഷാജി സംഭവസ്ഥലത്തെത്തുന്നത്. തുടർന്ന് ഇവർ തമ്മിൽ തർക്കമായി. പ്രകോപിതനായ ജയേഷ്, ഷാജിയെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.
സാരമായി പരിക്കേറ്റ ഷാജി വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽപോയ ജയേഷിനെ തിങ്കളാഴ്ച പുലർച്ചെ വീടിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു.
സി.ഐ. കെ.എസ്. ജയൻ, എസ്.ഐ.മാരായ പി.എസ്. സുധീരൻ, എൻ.ജി. സിവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കേബിളുകൾ മോഷണം പോയതായി പരാതി
വൈക്കം : വൈക്കം, ഉല്ലല, കാട്ടിക്കുന്ന് പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ബി.എസ്.എൻ.എൽ. ടവറുകളിൽനിന്ന് ആന്റനകളുമായി ബന്ധിപ്പിക്കുന്ന വേവ്‌ഗൈഡ് കേബിളുകൾ മോഷണം പോയതായി പരാതി. ലക്ഷക്കണക്കിന് രൂപ വിലവരുന്ന കേബിളുകൾ ബി.എസ്.എൻ.എൽ. ജീവനക്കാർ എന്ന വ്യാജേന എത്തിയാണ് മോഷ്ടാക്കൾ അപഹരിക്കുന്നത്. മോഷണം പതിവായതോടെ അധികൃതർ വൈക്കം പോലീസിൽ പരാതി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..