കടുത്തുരുത്തി : കല്ലറ ചോഴിക്കര മഹാദേവക്ഷേത്രത്തിൽ പള്ളിവേട്ട വ്യാഴാഴ്ച നടക്കും. രാത്രി പത്തിനാണ് പള്ളിവേട്ട ചടങ്ങുകൾ നടക്കുക. 10.30-ന് നടക്കുന്ന വലിയ കാണിക്ക ചടങ്ങിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കുന്നതിനായി പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം മേൽശാന്തി വൃശ്ചിക് വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. രാവിലെ എട്ടിന് ശ്രീബലി നടക്കും. വൈകീട്ട് നാലിന് നടക്കുന്ന കാഴ്ചശ്രീബലി ചടങ്ങിൽ ഗജരാജ ബാഹുബലി ചിറയ്ക്കൽ കാളിദാസൻ ഭഗവാന്റെ തിടമ്പേറ്റും. വാദ്യകലാനിധി തിരുമറയൂർ ഗിരിജൻമാരാരുടെ പ്രമാണത്തിൽ നടക്കുന്ന പഞ്ചാരിമേളം കാഴ്ചശ്രീബലിക്ക് അകമ്പടിയേകും. രാത്രി എട്ടുമുതൽ വന്ദനറാവു അവതരിപ്പിക്കുന്ന ഭരതനാട്യം കലാവേദിയിൽ അരങ്ങേറും. തിരുവാതിര മഹോത്സവം വെള്ളിയാഴ്ച ആറാട്ടോടെ സമാപിക്കും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..