അരുവിത്തുറ : കൊണ്ടൂർ കുരിശുപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോനീസിന്റെയും തിരുനാളിന് ശനിയാഴ്ച 9.30-ന് കൊടിയേറും. ഞായറാഴ്ച നാലിന് ജപമാല, 4.30-ന് കുർബാന, ആറിന് പ്രദക്ഷിണം, 6.40 സ്നേഹവിരുന്ന്.
ചോലത്തടം : സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോനീസിന്റെയും തിരുനാളിന് വെള്ളിയാഴ്ച 4.30-ന് കൊടിയേറും. 4.50-ന് കുർബാന, സെമിത്തേരി സന്ദർശനം. ശനിയാഴ്ച 4.45 കുർബാന, 6.15 ജപമാല പ്രദക്ഷിണം, ഏഴിന് വാഹന വെഞ്ചരിപ്പ്. ഞായറാഴ്ച ഏഴിനും 4.30-നും കുർബാന, ആറിന് പ്രദക്ഷിണം, ഒൻപതിന് സമാപന ആശീർവാദം.
തീക്കോയി : മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കന്യകാമറിയത്തിന്റെയും സെബസ്ത്യാനോസിന്റെയും തിരുനാളിന് വെള്ളിയാഴ്ച 4.30-ന് കൊടിയേറും തുടർന്ന് കുർബാന, സെമിത്തേരി സന്ദർശനം, ശനിയാഴ്ച 4.30-ന് കുർബാന, ആറിന് ജപമാല പ്രദക്ഷിണം, സ്നേഹവിരുന്ന്. ഞായറാഴ്ച ഏഴിന് കുർബാന, തിരുസ്വരൂപപ്രതിഷ്ഠ. നാലിന് തിരുനാൾ കുർബാന, ആറിന് പ്രദക്ഷിണം, എട്ടിന് സമാപന ആശീർവാദം. തിങ്കളാഴ്ച 6.30-ന് കുർബാന, കൊടിയിറക്ക്, തിരുസ്വരൂപ പുനഃപ്രതിഷ്ഠ.
പൈങ്ങളം : സെന്റ് മേരീസ് പള്ളിയിലെ തിരുനാൾ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നടക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊടിയേറ്റ്, 6.30-ന് മാജിക് ഷോ. ശനിയാഴ്ച വൈകീട്ട് 6.30-ന് ജപമാല പ്രദക്ഷിണം, ഞായറാഴ്ച വൈകീട്ട് നാലിന് തിരുനാൾ കുർബാന, 5.30-ന് പ്രദക്ഷിണം. തിങ്കളാഴ്ച വൈകീട്ട് ആറിന് സ്‌നേഹവിരുന്ന്, 6.40-ന് നാടകം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..