തലയോലപ്പറമ്പ് : പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനും എതിരേ കോൺഗ്രസ് പ്രതിഷേധത്തിലേക്ക്.
തകർന്ന് കിടക്കുന്ന ഗ്രാമീണ റോഡുകൾ നന്നാക്കുക, മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക, ഓടകളുടെ നവീകരണം, പുത്തൻതോട്, കറുന്തറപുഴ തുടങ്ങിയവയുടെ സംരക്ഷണം, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഇതിനു മുന്നോടിയായി ചേർന്ന യോഗത്തിൽ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.പി.സിബിച്ചൻ, മണ്ഡലം പ്രസിഡന്റ് വി.ടി.ജയിംസ്, ശശിധരൻ വാളവേലി, കെ.കെ.ഷാജി, എം.ജെ.ജോർജ്, എൻ.സി.തോമസ്, എസ്.ജയപ്രകാശ്, പി.കെ. ജയപ്രകാശ്, വിജയമ്മ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..