ഈരാറ്റുപേട്ട നഗരസഭയിലെ ലഹരിവിരുദ്ധ പ്രചാരണത്തോടനുബന്ധിച്ചുള്ള വാഹന പ്രചാരണ ബോധവത്കരണ പരിപാടി നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യുന്നു
ഈരാറ്റുപേട്ട : നഗരസഭയിലെ ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി റസിഡൻസ് അസോസിയേഷനുമായി സഹകരിച്ചു ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അഷ്‌റഫ് തൗഫീഖ്, സെക്രട്ടറി ഷഫീക് പേഴുംകാട്ടിൽ, ഒ.ടി. കുര്യാക്കോസ്, നവാസ് എന്നിവർ പ്രസംഗിച്ചു.
കൗൺസിലർ ഫസിൽ റഷീദ്, മുനിസിപ്പൽ സെക്രട്ടറി സുമയ്യ ബീവി, ഹെൽത്ത് ഇൻസ്‌പെക്ടർ നാസർ, എക്സൈസ് ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..