സേവാഭാരതി കല്ലറ യൂണിറ്റ് പ്രവർത്തകർ കല്ലറ കുടുംബാരോഗ്യ കേന്ദ്രപരിസരം ശുചീകരിച്ചപ്പോൾ
കടുത്തുരുത്തി : സേവാസംഗമം-2023 ന്റെ മുന്നോടിയായി കേരളത്തിന്റെ തനിമ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സേവാഭാരതി കേരളം സംഘടിപ്പിക്കുന്ന സ്വച്ഛകേരളം ജനകീയ യജ്ഞ ഭാഗമായി ശുചീകരണം നടത്തി. സ്വച്ഛകേരളം ശുചീകരണയജ്ഞം കല്ലറ ഗ്രാമപ്പഞ്ചായത്തംഗം ജോയി കൽപ്പകശേരി ഉദ്ഘാടനം ചെയ്തു.
സേവാഭാരതി ജില്ലാ സെക്രട്ടറി ജെ.ദിനേശ് സേവാസന്ദേശം നൽകി. ഓമന ദേവരാജ്, സജികുമാർ, അരവിന്ദ് ശങ്കർ എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..